Featured
കേരളത്തെ ഞെട്ടിച്ച 26 കോടി രൂപയുടെ ഡമ്മി നോട്ട് വേട്ടയ്ക്ക് പിന്നിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?
കൊച്ചി : രണ്ടാഴ്ചയായി കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയില്‍ ഇന്ന് തിരിച്ചുകയറ്റം. 14 ദിവസത്തെ ഇടവേളക്ക് ശേഷമാണ് വർധന രേഖപ്പെടുത്തുന്നത്. കേരളത്തില്‍ 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 135 രൂപ വർധിച്ച് 11,600 രൂപയും പവന് 1,080 രൂപ കൂടി 92,800 രൂപയുമായി. അന്താരാഷ്ട്ര വിപണിയില്‍ സ്വർണ്ണവില ഔണ്‍സിന് 3,608 ഡോളറിലും ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 92.75 നിലവാരത്തിലുമാണ്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത ഇടിവിനുശേഷമാണ് വിപണി തിരിച്ചുപിടിക്കുന്നത്. അതേസമയം, ഈ വർധനയെ സ്വർണവിപണിയുടെ തിരിച്ചുവരവായി വിലയിരുത്താനാവില്ലെന്നാണ് സ്വർണവ്യാപാരികള്‍ പറയുന്നത്. തുടർച്ചയായ വിലയിടിവിനുശേഷമുള്ള താല്‍ക്കാലിക തിരുത്തലായാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍, ഡോളറിന്റെ ശക്തി, അമേരിക്കൻ പലിശനിരക്ക്, രൂപയുടെ വിനിമയ മൂല്യം എന്നിവ വരും ദിവസങ്ങളില്‍ സ്വർണവിലയുടെ ഗതി നിർണയിക്കും. ശനിയാഴ്ച ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,465 രൂപയും പവന് 360 രൂപ കുറഞ്ഞ് 91720 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച വൻ ഇടിവാണ് രേഖപ്പെടുത്തിയത്. പവന് ഒറ്റയടിക്ക് 3760 രൂപ കുറഞ്ഞ് 92,080 രൂപയായിരുന്നു. ഈ വർഷം ജനുവരി 29ന് 1,31,160 രൂപ വരെ വില ഉണ്ടായിരുന്ന സർണത്തിന് 10 മാസം കൊണ്ട് 40000 രൂപയോളമാണ് കുറഞ്ഞത്.
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് 16 വിദ്യാർഥികള്‍ക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി കേരള ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ചാണ് സർവകലാശാലയ്ക്ക് കനത്ത തിരിച്ചടിയാകുന്ന സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.വിദ്യാർഥികള്‍ക്കെതിരെ സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് കോടതി പൂർണമായും തള്ളി. വിഷയത്തില്‍ സർവകലാശാലയ്ക്ക് വേണമെങ്കില്‍ പുനരന്വേഷണം നടത്താമെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണം നടക്കുന്ന കാലയളവില്‍ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ പാടില്ലെന്നും കർശന നിർദേശം നല്‍കി. സസ്പെൻഷൻ റദ്ദായതോടെ വിദ്യാർഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനുള്ള തടസ്സം നീങ്ങി. ആറാഴ്ചയ്ക്കുള്ളില്‍ ഇവർക്കായി പ്രത്യേക പരീക്ഷ നടത്തണമെന്നും, അതിന് അച്ചടക്ക നടപടിയോ ശിക്ഷാവിധിയോ തടസ്സമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സർവകലാശാലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്തതിനെ തുടർന്നാണ് 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. മാപ്പപേക്ഷ നല്‍കിയാല്‍ മാത്രമേ സസ്പെൻഷൻ പിൻവലിക്കാൻ സാധിക്കൂ എന്ന കടുത്ത നിലപാടിലായിരുന്നു സർവകലാശാല അധികൃതരും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും. എന്നാല്‍ മാപ്പപേക്ഷ നല്‍കില്ലെന്ന ഉറച്ച നിലപാടുമായി എസ്‌എഫ്‌ഐയും വിദ്യാർഥികളും സമരം തുടരുകയായിരുന്നു. നേരത്തെ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും, സർവകലാശാലയുടെ അപ്പീലില്‍ ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. തുടർന്ന് വിദ്യാർഥികള്‍ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിയതും ഇപ്പോള്‍ വിദ്യാർഥികള്‍ക്ക് അനുകൂലമായ വിധി ഉണ്ടായതും.
ഇടപ്പള്ളി : ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി പ്രവീണ്‍കുമാർ (28), തമിഴ്നാട് നീലഗിരി കോത്തഗിരി സ്വദേശി റിബിൻ (21) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച(നവംബർ 23) പുലർച്ചെ മൂന്നുമണിയോടെ 457-ാം നമ്പർ മെട്രോ തൂണിന് സമീപത്തായിരുന്നു അപകടം. പൊറ്റക്കുഴിയില്‍ നടന്ന വിവാഹ വാർഷികാഘോഷ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ചങ്ങമ്പുഴ പാർക്കിന് സമീപത്തെ വളവില്‍ വെച്ച് നിയന്ത്രണം വിടുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇരുവരെയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ന്യൂഡല്‍ഹി: ഒളിംപിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പി ടി ഉഷയെ നാമനിര്‍ദേശം ചെയ്തതിനെ ചോദ്യംചെയ്തുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. Advertisement കുന്‍സാങ് നാംഗ്യാല്‍ ആണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഐസ് ഹോക്കി അസോസിയേഷന്‍ ഓഫ് ഇന്ത്യ ആണ് പി ടി ഉഷയെ ഐഒഎ ജനറല്‍ അസംബ്ലിയിലേക്ക് പ്രതിനിധിയായി നാമനിര്‍ദേശം ചെയ്തത്. കായിക മേഖലയിലെ മികച്ച നേട്ടങ്ങള്‍ കൈവരിച്ച കായികതാരങ്ങള്‍ക്കുള്ള വിഭാഗത്തില്‍ ജനറല്‍ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ പി ടി ഉഷയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് ഐസ് ഹോക്കി അസോസിയേഷന്‍ ഉഷയെ നാമനിര്‍ദേശം ചെയ്തത്. ഉഷ ഒരിക്കലും ഐസ് ഹോക്കി അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ അംഗമായിരുന്നില്ലെന്നായിരുന്നു നാംഗ്യാല്‍ വിഭാഗത്തിന്റെ വാദം. അംഗത്വമില്ലാത്ത ഒരാളെ അസോസിയേഷന്‍ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്യാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
കണ്ണൂർ: പയ്യന്നൂരില്‍ കൊല്ലപ്പെട്ട സി.പി എം പ്രവർത്തകൻ രാമന്തളിയിലെ കുന്നരുവിലെ കെ.വി ധനരാജിൻ്റെത് (45) രാഷ്ട്രീയ കൊലപാതകമാണെന്ന് തെളിയിക്കുന്നതില്‍ പ്രൊസിക്യൂഷൻ പരാജയപ്പെട്ടത് സി.പി എമ്മിന് കനത്ത തിരിച്ചടിയായി മാറി. Advertisement ഇതോടെ കേസ് നടത്തിപ്പില്‍ ഗുരുതരമായ വീഴ്ച്ചയുണ്ടായെന്ന ആരോപണം അണികളില്‍ നിന്നും ഉയരുന്നുണ്ട്. പ്രതികളെ രക്ഷിക്കാൻ ബിജെപിയുമായി ഡീല്‍ ഉണ്ടെന്നതിൻ്റെ തെളിവാണിതെന്ന വാദവുമായി രാഷ്ട്രീയ എതിരാളികളും രംഗത്തുവന്നിട്ടുണ്ട്. മുൻ ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ ഉള്‍പ്പെടെ പാർട്ടി വിട്ടത് ധനരാജ് രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണമുയർത്തിയാണ്. കേസിലെ ഭൂരിഭാഗം പ്രതികളെയും വെറുതെ വിട്ടത് പയ്യന്നൂരിലെ പാർട്ടി പ്രവർത്തകർക്കിടെയില്‍ വൻ അതൃപ്‌തിയുണ്ടാക്കിയിട്ടുണ്ട് വരും ദിനങ്ങളില്‍ പാർട്ടിക്കുള്ളില്‍ തന്നെ ഇതു പൊട്ടിത്തെറി സൃഷ്ടിച്ചേക്കാം കുന്ന രുവിലെധനരാജി ൻ്റെത്‌അതിക്രൂരമായ കൊലപാതകമാണെന്ന് കോടതി വിലയിരുത്തുമ്പോഴുംഒന്നാം സാക്ഷിമൊഴി ദുർബലമായതാണ് കേസില്‍ തിരിച്ചടിയായത്. സി.പി എം ബ്രാഞ്ച് സെക്രട്ടറിയും സഹകരണ ജീവനക്കാരനുമാണ് ഒന്നാം സാക്ഷി ഇദ്ദേഹത്തിൻ്റെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് തളിപ്പറമ്പ് സെഷൻസ് കോടതി ജഡ്ജ് പ്രശാന്ത് വിലയിരുത്തിയത്. ധനരാജിൻ്റെത് അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും മൂന്നാം പ്രതിക്കെതിരെ നിരവധി കേസുകളെന്നും കോടതി ചൂണ്ടികാട്ടി. ഭാര്യയുടെയും അമ്മയുടെയും 10 വയസ്സുള്ള കുട്ടിയുടെയും മുന്നിലാണ് കൊല നടന്നത്. ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സ്ഥലമാണ് വീട്. 37 വെട്ട് വെട്ടി കൊലപ്പെടുത്തിയത് അതിക്രൂരമാണെന്നും കോടതി പറഞ്ഞു.മൂന്ന് വയസ്സുള്ള കുഞ്ഞ് ഉറങ്ങുന്ന മുറിയുടെ ചുമരില്‍ രക്തം തെറിച്ചു. ഇറച്ചി വെട്ടുന്ന കടയില്‍ പോലും വെട്ടാത്ത നിലയില്‍ വെട്ടിയെന്നും കോടതി ചൂണ്ടികാട്ടി. രാഷ്ട്രീയ കേസ് എന്നൊരു കേസില്ലെന്ന് കോടതി വ്യക്തമാക്കി. ജഡ്‌ജിയും പ്രതിഭാഗം അഭിഭാഷകനും തമ്മില്‍ വാക്ക്തർക്കവും നടന്നു. ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കേണ്ടെന്ന് കോടതി പറഞ്ഞു. സി.വി. ധനരാജ് വധക്കേസില്‍ ആർഎസ്‌എസ് - ബിജെപി പ്രവർത്തകരായ ആദ്യ മൂന്ന് പ്രതികളുടെ കൊലപാതകകുറ്റമാണ് തെളിഞ്ഞത് ഒന്നാം പ്രതി രാമന്തളിയിലെ ടി.പി ബിജു, രണ്ടാം പ്രതി എം വിപിൻ, മൂന്നാം പ്രതി എം വൈശാഖ് എന്നിവരുടെ കൊലപാതകകുറ്റമാണ് തെളിഞ്ഞത്. അതേസമയം, 4 മുതല്‍ 20 വരെ പ്രതികളെ വെറുതെ വിട്ടു. ശിക്ഷാവിധി മറ്റന്നാള്‍ പറയുമെന്ന് കോടതി വ്യക്തമാക്കി. കുറ്റക്കാരെന്ന് കണ്ടെത്തിയവരില്‍ രണ്ടു പേർ സഹോദരങ്ങളാണ് ധനരാജ് വധക്കേസില്‍ 4 മുതല്‍ 20 വരെയുള്ള പ്രതികളെ വെറുതെ വിട്ടത് സി പി എമ്മിന് കനത്ത തിരിച്ചടിയായിട്ടുണ്ട് കേസിലെ 4 മുതല്‍ 20 വരെയുള്ള പ്രതികളെയാണ് സംശയത്തിൻ്റെ ആനുകൂല്യത്തില്‍ വെറുതെ വിട്ടത് 4,5, 6 പ്രതികളെ വെറുതെ വിട്ടത് ഒന്നാം സാക്ഷിമൊഴിയുടെ വിശ്വസന നീയമല്ലെന്നതിൻ്റെ അടിസ്ഥാനത്തിലാണെന്നും കോടതി വ്യക്തമാക്കി. മുൻകൂട്ടി തീരുമാനിച്ച രാഷ്ട്രീയ കൊലപാതകമാണെന്നോ കേസില്‍ ഗൂഡാലോചന നടന്നെന്നോ തെളിയിക്കാനായില്ലെന്നാണ് കോടതി നിരീക്ഷണം കൊലപാതകത്തിൻ്റെ ഉദ്യേശം സ്ഥാപിക്കുന്നതില്‍ പ്രൊസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് കോടതി വിമർശനം ഉയർത്തി. രാഷ്ട്രീയ കൊലപാതകത്തിന് മതിയായ തെളിവുകളില്ലെന്നാണ് വിചാരണക്കോടതിയുടെ നിരീക്ഷണം. പ്രാഥമിക മൊഴി അനുസരിച്ച് കുറ്റകൃത്യം തെളിയുന്നില്ല. സാക്ഷിമൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ട്. ഒന്നാം സാക്ഷിയുടെ മൊഴിയനുസരിച്ച് കുറ്റകൃത്യം വ്യക്തമാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രാഥമിക സാക്ഷികള്‍ക്ക് കോടതിയില്‍ വ്യക്തതയോടെ മൊഴി പറയാനായില്ല. പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ ആവര്‍ത്തിക്കാനായില്ല. ധനരാജിന്റെ മരണമൊഴി തന്നെ നിലനില്‍ക്കുന്നതല്ലെന്നുംകോടതി നിരീക്ഷിച്ചു. സാക്ഷികളായ അമ്മയ്ക്കും ഭാര്യക്കും നടന്ന സംഭവം കൃത്യമായി വിശദീകരിക്കാന്‍ സാധിക്കണം എന്നില്ല. അധികാരമില്ലാത്ത മജിസ്ട്രേറ്റ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും ഇത് നിയമ വിരുദ്ധമെന്നും
വിചാരണക്കോടതി വ്യക്തമാക്കി. മാധ്യമ വാര്‍ത്തകളില്‍ വന്ന ചിത്രങ്ങള്‍ കണ്ടാണ് സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞത് എന്ന വാദം തള്ളുന്നു. പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ രേഖ ഹാജരാക്കന്‍ പൊലീസിന് കഴിഞ്ഞില്ലെന്നു കോടതി നിരീക്ഷിച്ചു. 2016 ജൂലൈ 11നാണ് പയ്യന്നൂര്‍ രാമന്തളി കുന്നരുവില്‍ സിപിഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ വെട്ടി കൊല്ലപ്പെടുത്തുന്നത്. വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ബിജെപി ആര്‍എസ്‌എസ് സംഘം വീട്ടിന് സമീപം വെച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന് പുറക് വശത്ത് വെച്ച് വീണ്ടും വെട്ടി വീഴ്ത്തി. പിന്നാലെ ധനരാജിന്റെ ഭാര്യയുടേയും അമ്മയുടേയും മക്കളുടേയും മുന്നില്‍ വെച്ചായിരുന്നു ക്രൂര കൊലപാതകം. രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്‌എസ് ബിജെപി സംഘം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകമെന്നായിരുന്നു കുറ്റപത്രം ധനരാജ് വധക്കേസിലെ വിധി സി. പി എമ്മിനെതിരെ കെട്ടിച്ചമച്ചത് കള്ള കഥകളാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂരില്‍ പ്രതികരിച്ചു കേസിലെ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ ധനരാജിൻ്റെത് അതിക്രൂരമായി ആർ എസ് എസ് , ബി ജെ പി സംഘം നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ് നാല് മുതല്‍ 16 വരെയുള്ള പ്രതികളെ വെറുതെ വിട്ടതില്‍ മേല്‍ കോടതിയില്‍ പാർട്ടി അപ്പീല്‍ നല്‍കുമെന്ന് കെ കെ രാഗേഷ് പറഞ്ഞു. 2016 ജൂലൈ 12നാണ് സി വി ധനരാജ് കൊലപാതക കേസില്‍ ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്. ആര്‍എസ്‌എസ് പ്രവര്‍ത്തകരായ രണ്ട് പേരാണ് പൊലീസ് പിടിയിലാകുന്നത്. തുടരന്വേഷണത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായി. കേസില്‍ ആകെ 20 പേരെയാണ് പൊലീസ് പ്രതി ചേര്‍ത്തത്. ഇതിനിടെ 2017 മേയ് 12ന് പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു കൊല്ലപ്പെട്ടിരുന്നു. 2025 സെപ്റ്റംബര്‍ 22നാണ് കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചത്. ധനരാജിന്റെ അമ്മയും ഭാര്യയും ഉള്‍പ്പെടെ 43 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. സാക്ഷിപ്പട്ടികയില്‍ മൂന്ന് പേര്‍ കോടതിയില്‍ എത്തിയിരുന്നില്ല. ധനരാജിനെ കൊലപ്പെടുത്താന്‍ രണ്ടിടത്ത് ഗൂഢാലോചന നടന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. 127 രേഖകള്‍, വസ്ത്രങ്ങള്‍, ആയുധം, വാഹനം ഉള്‍പ്പെടെ 33 മെറ്റീരിയല്‍ തെളിവുകളാണ് കോടതിയില്‍ ഹാജരാക്കിയത്. പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇപ്പോള്‍ വിധി പുറത്ത് വന്നിരിക്കുന്നത്
കല്‍പ്പറ്റ : ദേശീയതലത്തില്‍ മുസ്‌ലിം ലീഗിനെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുകയാണെന്നും 'ചത്തു ചീഞ്ഞ കുതിര'യെപ്പോലെയാണ് ലീഗിനെ അവർ കാണുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ. Advertisement വയനാട്ടില്‍ തിരഞ്ഞെടുപ്പ് വിജയത്തിനായി ലീഗിൻ്റെ വോട്ട് വാങ്ങുന്ന കോണ്‍ഗ്രസ്, ഡല്‍ഹിയിലെത്തുമ്പോള്‍ ലീഗ് നേതാക്കളെ വാതിലിന് പുറത്തുനിർത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.സിപിഐഎം വയനാട് ജില്ലാ റാലിയെ തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തിലാണ് കോണ്‍ഗ്രസ്-ലീഗ് ബന്ധത്തെ പി ജയരാജൻ രൂക്ഷമായി വിമർശിച്ചത്. 'ലീഗെന്ന പാര്‍ട്ടിക്കാരെല്ലാം വര്‍ഗീയവാദികളാണെന്ന് ഒരിക്കലും പറയില്ല എന്നാല്‍ ലീഗിനകത്ത് ഒരുപറ്റം തീവ്രവാദികള്‍, വര്‍ഗീയവാദികള്‍, മതരാഷ് ട്രവാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്'-പി ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനെത്തിയ ലീഗ് പ്രവർത്തകരോട് ദേശീയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ലീഗിൻ്റെ പച്ചക്കൊടി അണ്ടർവയറിന് പിന്നില്‍ ഒളിപ്പിക്കാൻ കോണ്‍ഗ്രസുകാർ കല്‍പ്പിച്ചെന്നും ലീഗുകാർ അടിമകളെപ്പോലെ അത് അനുസരിക്കുകയും ചെയ്തെന്ന് പി ജയരാജൻ പരിഹസിച്ചു. പണ്ട് ജവാഹർലാല്‍ നെഹ്‌റു ലീഗിനെ 'ചത്ത കുതിര' എന്ന് വിശേഷിപ്പിച്ചെങ്കില്‍, ഇന്ന് 'ചത്തു ചീഞ്ഞ കുതിര'യായാണ് കോണ്‍ഗ്രസ് ലീഗിനെ പരിഗണിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.
കൊച്ചി: പത്തനാപുരം ഗാന്ധിഭവനിലെ അഗതികളായ അച്‌ഛന്മാര്‍ക്കായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി നിര്‍മിച്ചുനല്‍കുന്ന അത്യാധുനിക പിതൃമന്ദിരം ഉദ്‌ഘാടനത്തിനൊരുങ്ങി. Advertisement 20 കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ മന്ദിരത്തില്‍ അന്തേവാസികള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നാല്‍പതിനായിരത്തോളം ചതുരശ്ര അടി വിസ്‌തീര്‍ണ്ണത്തില്‍ നാല് നിലകളിലായി നിര്‍മാണം പൂര്‍ത്തിയാക്കിയ ബഹുനില മന്ദിരം 250 പുരുഷ അന്തേവാസികള്‍ക്ക് തണലാകും.ഡോര്‍മിറ്ററി സൗകര്യം, പ്രാര്‍ഥനാ മുറികള്‍, ലൈബ്രറി, ഡൈനിങ് ഹാള്‍, നഴ്‌സിങ് റൂം, പ്രത്യേക പരിചരണ മുറി എന്നിവയടക്കം അത്യാധുനിക സൗകര്യമൊരുക്കിയാണ് മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്. 450 പേര്‍ക്ക് ഇരിക്കാവുന്ന ശീതീകരിച്ച വിശാലമായ ഇന്‍ഡോര്‍ ഓഡിറ്റോറിയം, രോഗികളെ വഹിക്കാന്‍ കഴിയുന്ന രണ്ട് സ്‌ട്രെച്ചര്‍ ലിഫ്‌റ്റുകള്‍, വാഹന പാര്‍ക്കിങ് സൗകര്യം എന്നിവ പ്രത്യേകതയാണ്. മന്ദിരത്തിന്റെ ആദ്യനിലയില്‍ പ്രാര്‍ഥനാമുറികളും വിശാലമായ ഹാളും ഓഫീസ് മുറിയും ഉള്‍ക്കൊള്ളുന്നു. ഇവിടെ വായനാമുറിയുമുണ്ട്. മുഴുവന്‍ സമയ പരിചരണത്തിനായി നഴ്‌സിങ് സൗകര്യവും. കിടപ്പുരോഗികള്‍ക്ക് പ്രത്യേകം ക്രമീകരിക്കാന്‍ സാധിക്കുന്ന തരത്തില്‍ അഡ്‌ജസ്‌റ്റബിള്‍ ബെഡ് ഉള്‍പ്പെടെയാണ് 250 കിടക്കകള്‍ ഒരുക്കിയിരിക്കുന്നത്. വീല്‍ചെയറുകളും പാലിയേറ്റീവ് സൗകര്യങ്ങളും മന്ദിരത്തില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഫാര്‍മസിയും ലബോറട്ടറി സംവിധാനവും ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ശുചിമുറി സൗകര്യങ്ങളും ഉള്‍പ്പെടുന്നു. 150 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഡൈനിങ് ഏരിയയും പിതൃമന്ദിരത്തിന്റെ പ്രത്യേകതയാണ്. കെട്ടിടങ്ങള്‍ നിര്‍മിച്ചതിനു പുറമേ ഗാന്ധിഭവനിലെ അച്‌ഛനമ്മമാരുടെ ക്ഷേമത്തിനായി ഇതുവരെ യൂസഫലി 11.75 കോടിയുടെ സഹായം നല്‍കിയിട്ടുണ്ടെന്നും ഗാന്ധിഭവന്‍ സ്‌ഥാപകനും മാനേജിങ് ട്രസ്‌റ്റിയുമായ പുനലൂര്‍ സോമരാജന്‍ പറഞ്ഞു.
Popular Posts
-
2022 ല്‍ കോയമ്പത്തൂര്‍ ആസ്ഥാനമാക്കിയാണ് ക്രിപ്റ്റോകറന്‍സി കമ്പനി ആരംഭിക്കുന്നത് ന്യൂഡല്‍ഹി: ക്രിപ്റ്റോ കറന്‍സി തട്ടിപ്പു കേസില്‍ നടിമാരായ...
-
ആലപ്പുഴ ജില്ലയിലെ അനധികൃത കയ്യേറ്റങ്ങളും നിലം നികത്തലും കർശന നടപടിയെന്ന് ജില്ലാ വികസന സമിതി യോഗം. ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത...
-
യുഎഇയില്‍ മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ഈ മാസം ഇന്ധനവിലയിൽ കുറവ് ഉണ്ടായിട്ടുണ്ട്. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പെട്...
-
ആലപ്പുഴ നഗരസഭ തെരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയിൽ പോര് മുറുകുന്നു. തുമ്പോളിയിലെ കോൺഗ്രസ് പാർട്ടിയിലെ സജീവ സാന്നിധ്യവും, മുൻ തുമ്പ...
-
ആലപ്പുഴ ബീച്ചിലെ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കാനും ലഹരിമരുന്ന് വില്‍പ്പന, സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങള്‍ എന്നിവ തടഞ്ഞ് ബീച്ച്...










