BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured
Showing posts with label International News. Show all posts
Showing posts with label International News. Show all posts

സ്വര്‍ണവിലയില്‍ ഇന്ന് തിരിച്ചുകയറ്റം ; പവന് 1,080 രൂപ വര്‍ധിച്ചു

 



കൊച്ചി : രണ്ടാഴ്ചയായി കുത്തനെ ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയില്‍ ഇന്ന് തിരിച്ചുകയറ്റം. 14 ദിവസത്തെ ഇടവേളക്ക് ശേഷമാണ് വർധന രേഖപ്പെടുത്തുന്നത്. കേരളത്തില്‍ 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 135 രൂപ വർധിച്ച്‌ 11,600 രൂപയും പവന് 1,080 രൂപ കൂടി 92,800 രൂപയുമായി. അന്താരാഷ്ട്ര വിപണിയില്‍ സ്വർണ്ണവില ഔണ്‍സിന് 3,608 ഡോളറിലും ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 92.75 നിലവാരത്തിലുമാണ്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത ഇടിവിനുശേഷമാണ് വിപണി തിരിച്ചുപിടിക്കുന്നത്. അതേസമയം, ഈ വർധനയെ സ്വർണവിപണിയുടെ തിരിച്ചുവരവായി വിലയിരുത്താനാവില്ലെന്നാണ് സ്വർണവ്യാപാരികള്‍ പറയുന്നത്. തുടർച്ചയായ വിലയിടിവിനുശേഷമുള്ള താല്‍ക്കാലിക തിരുത്തലായാണ് കണക്കാക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍, ഡോളറിന്റെ ശക്തി, അമേരിക്കൻ പലിശനിരക്ക്, രൂപയുടെ വിനിമയ മൂല്യം എന്നിവ വരും ദിവസങ്ങളില്‍ സ്വർണവിലയുടെ ഗതി നിർണയിക്കും. ശനിയാഴ്ച ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,465 രൂപയും പവന് 360 രൂപ കുറഞ്ഞ് 91720 രൂപയുമായിരുന്നു വില. വെള്ളിയാഴ്ച വൻ ഇടിവാണ് രേഖപ്പെടുത്തിയത്. പവന് ഒറ്റയടിക്ക് 3760 രൂപ കുറഞ്ഞ് 92,080 രൂപയായിരുന്നു. ഈ വർഷം ജനുവരി 29ന് 1,31,160 രൂപ വരെ വില ഉണ്ടായിരുന്ന സർണത്തിന് 10 മാസം കൊണ്ട് 40000 രൂപയോളമാണ് കുറഞ്ഞത്.

ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ പുതുയുഗം; നേപ്പാളിന് 2,400 കോടിയുടെ വമ്പൻ പാക്കേജ് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി മോദി, സരയൂ-കമല എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു

 ന്യൂഡല്‍ഹി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലേക്ക്. ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി ബാലൻ ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നേപ്പാളിനായി 2,400 കോടി (24 ബില്യണ്‍)


 നേപ്പാളി രൂപയുടെ വികസന സഹകരണ പാക്കേജ് ഇന്ത്യ പ്രഖ്യാപിച്ചു. Advertisement കഴിഞ്ഞ മാർച്ചില്‍ അധികാരമേറ്റ ശേഷം 36-കാരനായ ബാലൻ ഷാ നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്. ഉഭയകക്ഷി ചർച്ചകള്‍ക്ക് ശേഷം നടന്ന സംയുക്ത വാർത്താസമ്മേളനത്തില്‍ ബാലൻ ഷായുടെ ഭരണമികവിനെയും കാഴ്ചപ്പാടിനെയും പ്രധാനമന്ത്രി മോദി വാനോളം പ്രശംസിച്ചു. “ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഐക്യരാഷ്ട്രസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ തന്നെ ആ ദീർഘവീക്ഷണം വ്യക്തമായിരുന്നു. നേപ്പാളിന്റെ ഭാവിയെക്കുറിച്ചും ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ഇന്നത്തെ ചർച്ചകളിലൂടെ കൂടുതല്‍ വ്യക്തമായി,” മോദി പറഞ്ഞു. റാപ്പറില്‍ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ ഷായ്ക്ക് ലഭിച്ച ജനവിധി നേപ്പാളിലെ യുവതലമുറയുടെ പ്രതീക്ഷകളുടെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവും ആത്മീയവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ‘സരയൂ-കമല എക്സ്പ്രസ്’ ട്രെയിൻ ഇരുപ്രധാനമന്ത്രിമാരും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. അയോധ്യയിലേക്ക് എത്തുന്ന ഭക്തർക്ക് സീതാദേവിയുടെ ജന്മസ്ഥലമായ ജനക്പൂർ സന്ദർശിക്കാൻ ഈ ട്രെയിൻ ഏറെ സഹായകമാകും. “നേപ്പാളില്ലാതെ നമ്മുടെ തീർത്ഥാടന കേന്ദ്രങ്ങളും ശ്രീരാമനും അപൂർണ്ണമാണ്,” എന്ന തന്റെ 2018-ലെ ജനക്പൂർ പ്രസംഗത്തിലെ വാക്കുകള്‍ മോദി അനുസ്മരിച്ചു. ലുമ്പിനി, ബോധഗയ തുടങ്ങി ബുദ്ധമത-ശിവശക്തി കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പ്രത്യേക ഇടനാഴികള്‍ പ്രഖ്യാപിച്ചു. ബീഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെ നേപ്പാളുമായി ബന്ധിപ്പിക്കുന്ന റോഡ്, റെയില്‍ പദ്ധതികള്‍ക്ക് വേഗത കൂട്ടാനും തീരുമാനമായി. ഇന്ത്യ എല്ലായ്പ്പോഴും നേപ്പാളിന്റെ വിശ്വസ്ത പങ്കാളിയാണെന്നും ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്നും ബാലൻ ഷാ പറഞ്ഞു. ഹിമാലയൻ നദികളുടെ സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും ഇരുരാജ്യങ്ങളും ഒന്നിച്ച്‌ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേപ്പാളിലെ വികസന പദ്ധതികളില്‍ നിക്ഷേപം നടത്താൻ ഇന്ത്യൻ വ്യവസായികളെയും, നേപ്പാള്‍ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദിയെയും ഇന്ത്യൻ വിനോദസഞ്ചാരികളെയും അദ്ദേഹം ക്ഷണിച്ചു.

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; റിഫൈനറിയില്‍ നിന്ന് നേരിട്ട് സാമ്പിള്‍ പരിശോധിക്കൂ എന്ന് സുരേഷ് ഗോപി

 

തൃശൂർ: ഇ20 പെട്രോളിനെക്കുറിച്ച്‌ യാതൊരു ആശങ്കയും വേണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ഇ20 നടപ്പാക്കിയതെന്നും, സംസ്ഥാന സർക്കാരുകള്‍ നടത്തുന്ന പരിശോധനകളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. Advertisement റിഫൈനറിയില്‍ നിന്ന് നേരിട്ട് സാമ്പിള്‍ ശേഖരിച്ച്‌ പരിശോധിച്ചാല്‍ കൃത്യമായ ഫലം ലഭിക്കുമെന്നും, കന്നാസില്‍ കൊണ്ടുവന്ന് കലക്കി ഇന്ധനം പരിശോധിച്ചാല്‍ മായം കലരാൻ സാധ്യതയുണ്ടെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ഇ20 പെട്രോളിനെക്കുറിച്ച്‌ ഒരു ആശങ്കയും വേണ്ടെന്നും, ഭൂമിയിലെ ജലസ്രോതസ്സുകളെക്കുറിച്ചൊക്കെയാണ് പുതിയ വാദങ്ങള്‍ ഉയർന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കന്നാസില്‍ കലക്കി കൊണ്ടുവന്ന് ആരെങ്കിലും ഇരുപത്തിയേഴും ഇരുപത്തിയെട്ടും ഒക്കെ ആക്കിയോ എന്ന് പിന്നെ പരിശോധിക്കും. റിഫൈനറിയില്‍ നിന്ന് നിങ്ങള്‍ നേരിട്ട് സാമ്പിള്‍ ശേഖരിക്കൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

ഐഒഎ വോട്ടര്‍പട്ടികയില്‍ പി ടി ഉഷയെ ഉള്‍പ്പെടുത്തിയതിനെതിരായ ഹരജി തള്ളി ഡല്‍ഹി ഹൈക്കോടതി

 


ന്യൂഡല്‍ഹി: ഒളിംപിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പി ടി ഉഷയെ നാമനിര്‍ദേശം ചെയ്തതിനെ ചോദ്യംചെയ്തുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. Advertisement കുന്‍സാങ് നാംഗ്യാല്‍ ആണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഐസ് ഹോക്കി അസോസിയേഷന്‍ ഓഫ് ഇന്ത്യ ആണ് പി ടി ഉഷയെ ഐഒഎ ജനറല്‍ അസംബ്ലിയിലേക്ക് പ്രതിനിധിയായി നാമനിര്‍ദേശം ചെയ്തത്. കായിക മേഖലയിലെ മികച്ച നേട്ടങ്ങള്‍ കൈവരിച്ച കായികതാരങ്ങള്‍ക്കുള്ള വിഭാഗത്തില്‍ ജനറല്‍ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ പി ടി ഉഷയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് ഐസ് ഹോക്കി അസോസിയേഷന്‍ ഉഷയെ നാമനിര്‍ദേശം ചെയ്തത്. ഉഷ ഒരിക്കലും ഐസ് ഹോക്കി അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ അംഗമായിരുന്നില്ലെന്നായിരുന്നു നാംഗ്യാല്‍ വിഭാഗത്തിന്റെ വാദം. അംഗത്വമില്ലാത്ത ഒരാളെ അസോസിയേഷന്‍ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്യാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

20 കോടിയില്‍ നിര്‍മിച്ചുനല്‍കിയ പിതൃമന്ദിരം ഉദ്‌ഘാടനത്തിന്‌; ഗാന്ധിഭവനിലെ അച്ഛന്മാര്‍ക്ക് യൂസഫലിയുടെ സ്‌നേഹത്തണല്‍

 

കൊച്ചി: പത്തനാപുരം ഗാന്ധിഭവനിലെ അഗതികളായ അച്‌ഛന്മാര്‍ക്കായി ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.എ. യൂസഫലി നിര്‍മിച്ചുനല്‍കുന്ന അത്യാധുനിക പിതൃമന്ദിരം ഉദ്‌ഘാടനത്തിനൊരുങ്ങി. Advertisement 20 കോടി രൂപ ചെലവില്‍ നിര്‍മിച്ച പുതിയ മന്ദിരത്തില്‍ അന്തേവാസികള്‍ക്ക്‌ മെച്ചപ്പെട്ട താമസസൗകര്യങ്ങളും ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്‌. നാല്‍പതിനായിരത്തോളം ചതുരശ്ര അടി വിസ്‌തീര്‍ണ്ണത്തില്‍ നാല്‌ നിലകളിലായി നിര്‍മാണം പൂര്‍ത്തിയാക്കിയ ബഹുനില മന്ദിരം 250 പുരുഷ അന്തേവാസികള്‍ക്ക്‌ തണലാകും.ഡോര്‍മിറ്ററി സൗകര്യം, പ്രാര്‍ഥനാ മുറികള്‍, ലൈബ്രറി, ഡൈനിങ്‌ ഹാള്‍, നഴ്‌സിങ്‌ റൂം, പ്രത്യേക പരിചരണ മുറി എന്നിവയടക്കം അത്യാധുനിക സൗകര്യമൊരുക്കിയാണ്‌ മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്‌. 450 പേര്‍ക്ക്‌ ഇരിക്കാവുന്ന ശീതീകരിച്ച വിശാലമായ ഇന്‍ഡോര്‍ ഓഡിറ്റോറിയം, രോഗികളെ വഹിക്കാന്‍ കഴിയുന്ന രണ്ട്‌ സ്‌ട്രെച്ചര്‍ ലിഫ്‌റ്റുകള്‍, വാഹന പാര്‍ക്കിങ്‌ സൗകര്യം എന്നിവ പ്രത്യേകതയാണ്‌. മന്ദിരത്തിന്റെ ആദ്യനിലയില്‍ പ്രാര്‍ഥനാമുറികളും വിശാലമായ ഹാളും ഓഫീസ്‌ മുറിയും ഉള്‍ക്കൊള്ളുന്നു. ഇവിടെ വായനാമുറിയുമുണ്ട്‌. മുഴുവന്‍ സമയ പരിചരണത്തിനായി നഴ്‌സിങ്‌ സൗകര്യവും. കിടപ്പുരോഗികള്‍ക്ക്‌ പ്രത്യേകം ക്രമീകരിക്കാന്‍ സാധിക്കുന്ന തരത്തില്‍ അഡ്‌ജസ്‌റ്റബിള്‍ ബെഡ്‌ ഉള്‍പ്പെടെയാണ്‌ 250 കിടക്കകള്‍ ഒരുക്കിയിരിക്കുന്നത്‌. വീല്‍ചെയറുകളും പാലിയേറ്റീവ്‌ സൗകര്യങ്ങളും മന്ദിരത്തില്‍ ഒരുക്കിയിട്ടുണ്ട്‌. കൂടാതെ ഫാര്‍മസിയും ലബോറട്ടറി സംവിധാനവും ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ശുചിമുറി സൗകര്യങ്ങളും ഉള്‍പ്പെടുന്നു. 150 പേര്‍ക്ക്‌ ഒരേ സമയം ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഡൈനിങ്‌ ഏരിയയും പിതൃമന്ദിരത്തിന്റെ പ്രത്യേകതയാണ്‌. കെട്ടിടങ്ങള്‍ നിര്‍മിച്ചതിനു പുറമേ ഗാന്ധിഭവനിലെ അച്‌ഛനമ്മമാരുടെ ക്ഷേമത്തിനായി ഇതുവരെ യൂസഫലി 11.75 കോടിയുടെ സഹായം നല്‍കിയിട്ടുണ്ടെന്നും ഗാന്ധിഭവന്‍ സ്‌ഥാപകനും മാനേജിങ്‌ ട്രസ്‌റ്റിയുമായ പുനലൂര്‍ സോമരാജന്‍ പറഞ്ഞു.

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; കൃത്രിമ ശ്വാസം നൽകുന്നുവെന്ന് വത്തിക്കാൻ

88 കാരനായ ഫ്രാൻസിസ് മാർപാപ്പ ഇരട്ട ന്യുമോണിയയുമായി പോരാടിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ തിങ്കളാഴ്ച മാർപാപ്പയ്ക്ക് രണ്ട് തവണ ശ്വാസ തടസം അനുഭവപ്പെട്ടതായി വത്തിക്കാൻ അറിയിച്ചു.
ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയുന്ന മാർപാപ്പയ്ക്ക് ശ്വസനം എളുപ്പമാക്കുന്നതിനായി വീണ്ടും നൽകിവരികയാണെന്ന് വത്തിക്കാൻ അറിയിച്ചു.

"ഇന്ന്, പരിശുദ്ധ പിതാവിന് എൻഡോബ്രോങ്കിയൽ മ്യൂക്കസിൻ്റെ ഗണ്യമായ ശേഖരണം മൂലമുണ്ടായ രണ്ട് അക്യൂട്ട് റെസ്പിറേറ്ററി അപ്രാപ്തി അനുഭവപ്പെട്ടു." വത്തിക്കാൻ പുറത്തിറക്കിയ ഏറ്റവും പുതിയ മെഡിക്കൽ അപ്‌ഡേറ്റിൽ പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയ്ക്കും ആസ്ത്മ ആക്രമണത്തിന് സമാനമായ ഒരു ബ്രോങ്കോസ്പാസ്ം അനുഭവപ്പെട്ടു. അദ്ദേഹത്തിൻ്റെ ശ്വസന മാർഗങ്ങൾ പരിശോധിക്കാൻ ഡോക്ടർമാർക്ക് രണ്ട് ബ്രോങ്കോസ്കോപ്പി നടപടിക്രമങ്ങൾ നടത്തേണ്ടി വന്നു.

എന്നിരുന്നാലും, തിങ്കളാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ രക്തപരിശോധന സ്ഥിരതയുള്ളതായി തുടരുന്നുവെന്ന്, പോപ്പിന്റെ ആരോഗ്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അധികാരമില്ലാത്തതിനാൽ പേര് വെളിപ്പെടുത്താത്ത ഒരു വത്തിക്കാൻ ഉദ്യോഗസ്ഥൻ പറഞ്ഞു.

അണുബാധയ്‌ക്കെതിരെ പോരാടുന്നതിൽ പോപ്പിന്റെ ശരീരത്തിന്റെ സാധാരണ പ്രതികരണത്തിന്റെ ഭാഗമാണ് ശ്വസന എപ്പിസോഡ് എന്ന് അദ്ദേഹത്തിന്റെ ഡോക്ടർമാർ വിശ്വസിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ചയുണ്ടായ ബ്രോങ്കോസ്പാസത്തിന് ശേഷം വാരാന്ത്യത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ അവസ്ഥയെക്കുറിച്ച് താരതമ്യേന ശുഭാപ്തിവിശ്വാസമുള്ള പ്രസ്താവനകൾ ഉണ്ടായിരുന്നു.

മുമ്പത്തെ എപ്പിസോഡിന് ശേഷം പോണ്ടിഫിന് വെന്റിലേഷൻ ലഭിച്ചു, പക്ഷേ ഞായറാഴ്ച മൂക്കിനടിയിൽ സ്ഥാപിച്ചിരുന്ന ഒരു ചെറിയ ട്യൂബിൽ നിന്ന് ഓക്സിജൻ സ്വീകരിക്കുന്നതിലേക്ക് മാറി.

ആശുപത്രിയിൽ പ്രവേശിച്ചതിനുശേഷം ഫ്രാൻസിസ് മാർപാപ്പ പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല, 2013 മാർച്ചിൽ മാർപ്പാപ്പ സ്ഥാനം ഏറ്റെടുത്തതിനുശേഷം അദ്ദേഹം ഏറ്റവും കൂടുതൽ കാലം പ്രത്യക്ഷപ്പെട്ടത് ഇവിടെയാണ്, അദ്ദേഹത്തിന്റെ ചികിത്സ എത്ര കാലം നീണ്ടുനിൽക്കുമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടില്ല.

കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹത്തിന് നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്, കൂടാതെ ചെറുപ്പത്തിൽ പ്ലൂറിസി ബാധിച്ച് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തതിനാൽ ശ്വാസകോശ അണുബാധയ്ക്ക് സാധ്യതയുണ്ട്.

പെട്രോൾ, ഡീസൽ വില കുറഞ്ഞു; യുഎഇയിൽ പുതിയ ഇന്ധനവില ഇന്ന് മുതൽ പ്രാബല്യത്തിൽ.

യുഎഇയില്‍ മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ഈ മാസം ഇന്ധനവിലയിൽ കുറവ് ഉണ്ടായിട്ടുണ്ട്.
യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പെട്രോൾ, ഡീസല്‍ വില തീരുമാനിക്കുന്നത്. പുതിയ ഇന്ധനവില ഇന്ന് മുതൽ മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ ഇന്ധനവില അനുസരിച്ച് സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.73 ദിര്‍ഹമാണ്. ഫെബ്രുവരി മാസം 2.74 ദിര്‍ഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോള്‍ ലിറ്ററിന് 2.61 ദിര്‍ഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസം 2.63 ദിര്‍ഹമാണ്. ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.54 ദിര്‍ഹമാണ് മാർച്ച് മാസത്തെ നിരക്ക്. ഫെബ്രുവരിയിൽ 2.55 ദിര്‍ഹം ആയിരുന്നു. ഡീസല്‍ ലിറ്ററിന് 2.77 ദിര്‍ഹം ആണ് നിരക്ക്. ഫെബ്രുവരിയിൽ ഇത് 2.82 ദിര്‍ഹം ആയിരുന്നു.

'നമ്മളെ അവർ നന്നായി മുതലെടുക്കുന്നു'; ഇന്ത്യയുടെ വ്യാപാരനയങ്ങളെ വിമര്‍ശിച്ച് ട്രംപ്

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ട്രംപ് പറഞ്ഞു


വാഷിങ്ടണ്‍: ഇന്ത്യയുടെ വ്യാപാര നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസില്‍ നിന്ന് രാജ്യത്തിന് ആനുപാതികമല്ലാത്ത നേട്ടങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്ത്യ അമേരിക്കയെ നന്നായി മുതലെടുക്കുന്നുവെന്നും ട്രംപ് പറഞ്ഞു. കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ട്രംപ് പറഞ്ഞു. നമ്മള്‍ എന്തെങ്കിലും വില്‍ക്കാന്‍ ശ്രമിക്കുന്നു, അവര്‍ 200 ശതമാനം താരിഫ് ചുമത്തുന്നു. ട്രംപ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ക്ക് സഹായം നല്‍കുന്നത് തുടരുമ്പോഴാണ്, ഇന്ത്യ ഉയര്‍ന്ന താരിഫുകള്‍ ചുമത്തുന്നതെന്നും ട്രംപ് വിമര്‍ശിച്ചു.

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (യുഎസ്എഐഡി) ധനസഹായം നല്‍കിയിരുന്നത് അനാവശ്യമായിരുന്നുവെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം ആവശ്യമില്ല. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളെ സഹായിക്കുന്നതിന് യുഎസ് എന്തിനാണ് 18 മില്യണ്‍ ഡോളര്‍ സഹായം നല്‍കുന്നതെന്ന് ട്രംപ് ചോദിച്ചു.

ഇന്ത്യയിലെ വോട്ടെടുപ്പ് സംവിധാനം ശക്തിപ്പെടുത്താന്‍ അമേരിക്ക ധനസഹായം നല്‍കിയെന്ന ആരോപണം, ആശങ്കാജനകവും അസ്വസ്ഥപ്പെടുത്തുന്നതുമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ വിഷയം കേന്ദ്രസര്‍ക്കാര്‍ അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രതികരണം.