ന്യൂഡല്‍ഹി: ഒളിംപിക് അസോസിയേഷന്‍ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പി ടി ഉഷയെ നാമനിര്‍ദേശം ചെയ്തതിനെ ചോദ്യംചെയ്തുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. Advertisement കുന്‍സാങ് നാംഗ്യാല്‍ ആണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഐസ് ഹോക്കി അസോസിയേഷന്‍ ഓഫ് ഇന്ത്യ ആണ് പി ടി ഉഷയെ ഐഒഎ ജനറല്‍ അസംബ്ലിയിലേക്ക് പ്രതിനിധിയായി നാമനിര്‍ദേശം ചെയ്തത്. കായിക മേഖലയിലെ മികച്ച നേട്ടങ്ങള്‍ കൈവരിച്ച കായികതാരങ്ങള്‍ക്കുള്ള വിഭാഗത്തില്‍ ജനറല്‍ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ പി ടി ഉഷയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് ഐസ് ഹോക്കി അസോസിയേഷന്‍ ഉഷയെ നാമനിര്‍ദേശം ചെയ്തത്. ഉഷ ഒരിക്കലും ഐസ് ഹോക്കി അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ അംഗമായിരുന്നില്ലെന്നായിരുന്നു നാംഗ്യാല്‍ വിഭാഗത്തിന്റെ വാദം. അംഗത്വമില്ലാത്ത ഒരാളെ അസോസിയേഷന്‍ പ്രതിനിധിയായി നാമനിര്‍ദേശം ചെയ്യാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.



No comments
Post a Comment