അകപ്പെട്ട് പോയവരുടെ കഥ " കാടകം " മാർച്ചിൽ റിലീസ്; ജയിൻ ക്രിസ്റ്റഫറാണ് സംവിധായകൻ
reporter
 - 
8:58 AM
Edit this post
കൊച്ചി: ചെറുകര ഫിലിംസിന്റെ ബാനറിൽ  മനോജ് ചെറുകര നിർമ്മിച്ച്, ഗോവിന്ദൻ നമ്പൂതിരി സഹ നിർമാതാവായി, ജയിൻ ക്രിസ്റ്റഫർ  സംവിധാനവും,ക്യാമറയും നിർവഹിക്കുന്ന പുതിയ ചിത്രം  'കാടകം ' വരുന്നു. സിനിമ മാർച്ച് ആദ്യവാരം റിലീസ് ചെയ്യും.
2002-ൽ ഇടുക്കിയിലെ മുനിയറയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയണ് ചിത്രത്തിന്റ കഥയൊരു ക്കിയിരിക്കുന്നത്. സുധീഷ് കോശിയുടെതാണ് രചന.
ഒരു പ്രത്യേക ലക്ഷ്യവുമായി കാട് കയറുന്ന ഒരു കൂട്ടം യുവാക്കൾ അവർ നേരിടുന്ന പ്രതിസന്ധികൾ, അതിനെ തരണം ചെയ്യാനുള്ള അവരുടെ പരിശ്രമങ്ങൾ തുടങ്ങിയ പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്, മലയാളത്തിലെ അപൂർവം സർവ്യവൽ  സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു യഥാർത്ഥ സംഭവത്തിന്റെ  ദ്രശ്യവിഷ്കാരമാണ് ഈ സിനിമ എന്ന് സംവിധായകൻ ജയിൻ ക്രിസ്റ്റഫർ പറഞ്ഞു. സംഭവബഹുലമായ ഒരു അതിജീവനത്തിന്റെ കഥയാണ് കാടകം പറയുന്നത്. അമ്പൂരി,  തെന്മല, റാന്നി, വണ്ടിപെരിയാർ, ചുങ്കപ്പാറ, ഇടുക്കി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പൂർത്തിയായ കാടകത്തിൽ കഥാപാത്രങ്ങളായി ജീവിച്ചത് രാജ്യത്തെ പ്രമുഖ തിയേറ്റർ ആർട്ടിസ്റ്റുകളാണ്. ഡോ. രതീഷ് കൃഷ്ണ, ഡോ:ആരോമൽ, റ്റി.  ജോസ്ചാക്കോ,ഗോവിന്ദൻ നമ്പൂതിരി, മനു തെക്കേടത്ത്, അജേഷ് ചങ്ങനാശേരി, ഷിബു, ശ്രീരാജ്,ജോസ് പാലാ,നന്ദന, ടിജി ചങ്ങനാശ്ശേരി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങൾ.
അന്തർദേശീയ ചലച്ചിത്രമേളകളിൽ ചിത്രം
പങ്കെടുക്കാനാരുങ്ങുകയാണ്.
Subscribe to:
Post Comments
                                (
                                Atom
                                )
                              
Facebook Comments APPID
Labels
Popular Posts
- 
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സന്തുഷ്ടനാണെങ്കിലും ഭാവിയില്‍ ക്ലബ്ബ് വിടാനുള്ള സാധ്യതയും ഹാളണ്ട് തള്ളിക്കളഞ്ഞില്ല. കോപ്പഹേഗന്‍ : ലോക ഫുട്ബോളിലെ...
 - 
44 കന്നഡ ഭാഷാ പുസ്തകങ്ങളിലും 70 സാമൂഹിക ശാസ്ത്ര പുസ്തകങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പാഠപുസ്തകങ്ങൾ(Text books) പരിഷ്കരിക്കുന്നതിന്...
 - 
ഇപ്പോള്‍ 30 വയസായ പോഗ്ബയ്ക്ക് നാല് വര്‍ഷത്തിന് ശേഷം ഒരു തിരിച്ചുവരവ് അസാധ്യമായിരിക്കും. 2018ല്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീ...
 - 
ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ആദ്യ ഘട്ടത്തില്‍ അപകടമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്ന...
 - 
പ്രവൃത്തിദിനം അഞ്ചായി ചുരുക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ദീർഘകാല ആവശ്യം ഈ വർഷം കേന്ദ്രം പരിഗണിച്ചേക്കും. വിഷയം ധനകാര്യമന്ത്രാലയത്തിന്റെ പരിഗണ...
 
.jpg)


No comments
Post a Comment