ചൈനയിൽനിന്ന് ബംഗ്ലാദേശിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പലിൽനിന്ന് 405 ടൺ സോഡിയം പെർക്ലോറേറ്റ് (Sodium Perchlorate) എന്ന രാസവസ്തുവും ദശലക്ഷക്കണക്കിന് രജിസ്റ്റർ ചെയ്യാത്ത 4G സിം കാർഡുകളും ഇന്തൊനീഷ്യൻ നാവികസേന പിടിച്ചെടുത്തു. നവംബർ 7-ന് വടക്കൻ സുമാത്രയിലെ ബെലവാൻ തീരത്താണ് സംഭവം നടന്നത്.
മിസൈൽ, റോക്കറ്റ് പ്രൊപ്പല്ലന്റുകളുടെ നിർമാണത്തിൽ ഉപയോഗിക്കാവുന്ന രാസവസ്തുവാണ് പിടിച്ചെടുത്തതെന്ന് ഇന്തൊനീഷ്യൻ നാവികസേന അറിയിച്ചു. പിടിച്ചെടുത്ത അളവ് ഉപയോഗിച്ച് 100 മിസൈലുകൾ വരെ നിർമിക്കാൻ ആവശ്യമായ പ്രൊപ്പല്ലന്റ് ഘടകങ്ങൾ ലഭിക്കാമെന്നാണ് നാവികസേനാ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, ഈ ചരക്ക് ബംഗ്ലാദേശിലേക്ക് അയച്ചത് ആരാണ്, അവിടെ സ്വീകരിക്കാനിരുന്നത് ആരാണ്, ഇതിന്റെ യഥാർഥ ലക്ഷ്യം എന്തായിരുന്നു തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. അന്വേഷണം തുടരുകയാണ്.
1. എവിടെ, എപ്പോൾ, എങ്ങനെയാണ് കപ്പൽ പിടികൂടിയത്?
പിടിച്ചെടുത്ത കപ്പലിന്റെ പേര് MV Star Line എന്നാണ്. കൊമോറോസ് (Comoros) രാജ്യത്തിന്റെ പതാകയിലാണ് കപ്പൽ സഞ്ചരിച്ചിരുന്നത്.
പുറപ്പെട്ട സ്ഥലം: ചൈനയിലെ ലിയാൻയുങ്‌ഗാങ് (Lianyungang) തുറമുഖം.
ലക്ഷ്യസ്ഥാനം: ബംഗ്ലാദേശിലെ മോംഗ്ല (Mongla) തുറമുഖം.
പിടിച്ചെടുത്ത സ്ഥലം: ഇന്തൊനീഷ്യയിലെ വടക്കൻ സുമാത്രയിലുള്ള ബെലവാൻ തീരപ്രദേശം.
പിടിച്ചെടുത്ത തീയതി: 2026 നവംബർ 7.
പിടിച്ചെടുക്കൽ ഔദ്യോഗികമായി അറിയിച്ചത്: നവംബർ 20.
നവംബർ 8-ന് ഉച്ചയോടെ ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്ത് എത്തേണ്ടതായിരുന്നു കപ്പൽ.
എന്നാൽ യാത്രയ്ക്കിടെ കപ്പൽ ബെലവാൻ തീരത്തിനടുത്ത് അപ്രതീക്ഷിതമായി നിർത്തി. ഇന്ധനം നിറയ്ക്കാനാണെന്നാണ് കപ്പൽ അധികൃതർ അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
കപ്പലിന്റെ സഞ്ചാരരീതിയിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട ഇന്തൊനീഷ്യൻ നാവികസേന പരിശോധനയ്ക്ക് തീരുമാനിക്കുകയായിരുന്നു.
KRI Sigalu-857 എന്ന നാവികസേനാ പട്രോൾ കപ്പലാണ് MV Star Line തടഞ്ഞത്. നാവികസേനയുടെ റേഡിയോ സന്ദേശങ്ങളോട് ചരക്കുകപ്പൽ പ്രതികരിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്.
തുടർന്ന് കപ്പലിൽ കയറി വിശദമായ പരിശോധന നടത്തി



No comments
Post a Comment