രാജ്യത്തെ ഒരു നഴ്സിംഗ് കോളേജിനും അംഗീകാരം നൽകാൻ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന് അധികാരമില്ലെന്നുള്ള സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെ ( Supreme Court Order No: 12759-12761/2017 ) തുടർച്ചയായി കോളേജുകളുടെ പട്ടിക ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതിന് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിനും അതിന്റെ ഭാരവാഹികൾക്കും എതിരെ കോടതിയലക്ഷ്യ നടപടി എടുക്കാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നു ( High Court Order No: WP No.28043 of 2024 ) . സംസ്ഥാന സർക്കാരും സംസ്ഥാന നഴ്സിംഗ് കൗൺസിലും ബന്ധപ്പെട്ട സർവകലാശാലയുമാണ് നഴ്സിംഗ് കോളേജുകൾക്ക് അംഗീകാരം നൽകേണ്ടത്. ഇത് സംബന്ധിച്ച് കർണാടകയിലെ രാജീവ്ഗാന്ധി സർവകലാശാലയും പുതിയ സർക്കുലർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൻപ്രകാരം നഴ്സിംഗ് പഠനത്തിന് INC അംഗീകാരം ആവശ്യമില്ലെന്നും രാജീവ്ഗാന്ധി സർവകലാശാലയുടെയും സംസ്ഥാന നഴ്സിംഗ് കൗൺസിലിന്റെയും അംഗീകാരം മാത്രം മതിയെന്നും സർവകാലശാലയും വ്യക്തമാക്കിയിരിക്കുകയാണ്.INC അംഗീകാരം ഉണ്ടെന്നുപറഞ്ഞ് യാതൊരു വിധ സൗകര്യങ്ങളും ഇല്ലാതെ അമിത ഫീസ് ഈടാക്കുന്ന കോളേജുകൾക്ക് ഈ ഉത്തരവ് ഒരു തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇനി മുതൽ രക്ഷിതാക്കൾക്ക് യൂണിവേഴ്‌സിറ്റിയുടെയും സംസ്ഥാന നഴ്സിംഗ് കൗൺസിലിന്റെയും അംഗീകാരമുള്ള ഏതൊരു കോളേജിലും പേടി കൂടാതെ അഡ്മിഷൻ എടുക്കാൻ സാധിക്കും
International
International
reporter
-
2:45 AM
Edit this post
കെ പി സി സി സംസ്‌കാര സാഹിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി ജയേഷ് തമ്പാൻ (കോട്ടയം )തെരഞ്ഞെടുക്കപ്പെട്ടു .സി ആർ മഹേഷ് എം എൽ എ ചെയർമാനായ സംസ്ഥാന കമ്മിറ്റിയുടെ വർക്കിംഗ് ചെയർമാനായി എൻ വി പ്രദീപ് കുമാറിനെ മുമ്പ് നിയോഗിച്ചിരുന്നു .ആലപ്പി അഷറഫ് ആണ് കൺവീനർ .വിതുര സുധാകരനാണ് ട്രെഷറർ . ഒൻപത് വൈസ് ചെയർമാൻ മാരും 16 ജനറൽ സെക്രട്ടറിമാരും ഒൻപത് സെക്രട്ടറിമാരും അടങ്ങുന്ന സംസ്ഥാന കമ്മിറ്റിയാണ് നിലവിൽവന്നത് . മലയാള സിനിമ രംഗത്തെ നടനും, സംവിധായകനും,പ്രൊഡക്ഷൻ കൺട്രോളർ, നിർമാതാവുമൊക്കെയായി തിളങ്ങുന്ന ജയേഷ് തമ്പാൻ മുണ്ടക്കയം സ്വദേശിയാണ് .
സംസ്ഥാന ഭാരവാഹികളുടെ പട്ടിക ഇവിടെ
കാണാം :-
reporter
-
8:58 AM
Edit this post
കൊച്ചി: ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകര നിർമ്മിച്ച്, ഗോവിന്ദൻ നമ്പൂതിരി സഹ നിർമാതാവായി, ജയിൻ ക്രിസ്റ്റഫർ സംവിധാനവും,ക്യാമറയും നിർവഹിക്കുന്ന പുതിയ ചിത്രം 'കാടകം ' വരുന്നു. സിനിമ മാർച്ച് ആദ്യവാരം റിലീസ് ചെയ്യും.
2002-ൽ ഇടുക്കിയിലെ മുനിയറയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയണ് ചിത്രത്തിന്റ കഥയൊരു ക്കിയിരിക്കുന്നത്. സുധീഷ് കോശിയുടെതാണ് രചന.
ഒരു പ്രത്യേക ലക്ഷ്യവുമായി കാട് കയറുന്ന ഒരു കൂട്ടം യുവാക്കൾ അവർ നേരിടുന്ന പ്രതിസന്ധികൾ, അതിനെ തരണം ചെയ്യാനുള്ള അവരുടെ പരിശ്രമങ്ങൾ തുടങ്ങിയ പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്, മലയാളത്തിലെ അപൂർവം സർവ്യവൽ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു യഥാർത്ഥ സംഭവത്തിന്റെ ദ്രശ്യവിഷ്കാരമാണ് ഈ സിനിമ എന്ന് സംവിധായകൻ ജയിൻ ക്രിസ്റ്റഫർ പറഞ്ഞു. സംഭവബഹുലമായ ഒരു അതിജീവനത്തിന്റെ കഥയാണ് കാടകം പറയുന്നത്. അമ്പൂരി, തെന്മല, റാന്നി, വണ്ടിപെരിയാർ, ചുങ്കപ്പാറ, ഇടുക്കി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പൂർത്തിയായ കാടകത്തിൽ കഥാപാത്രങ്ങളായി ജീവിച്ചത് രാജ്യത്തെ പ്രമുഖ തിയേറ്റർ ആർട്ടിസ്റ്റുകളാണ്. ഡോ. രതീഷ് കൃഷ്ണ, ഡോ:ആരോമൽ, റ്റി. ജോസ്ചാക്കോ,ഗോവിന്ദൻ നമ്പൂതിരി, മനു തെക്കേടത്ത്, അജേഷ് ചങ്ങനാശേരി, ഷിബു, ശ്രീരാജ്,ജോസ് പാലാ,നന്ദന, ടിജി ചങ്ങനാശ്ശേരി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങൾ.
അന്തർദേശീയ ചലച്ചിത്രമേളകളിൽ ചിത്രം
പങ്കെടുക്കാനാരുങ്ങുകയാണ്.
reporter
-
1:33 AM
Edit this post
reporter
-
5:59 AM
Edit this post
എരുമേലി: പമ്പയിൽ നിന്നും വാഹനനിയന്ത്രണമുള്ള പ്ലാപ്പള്ളി വഴി പുളിയൻകുന്നുമല കുത്തിറക്കം ഇറങ്ങി വന്ന അയ്യപ്പഭക്തരുടെ മിനിബസ് നിയന്ത്രണം നഷ്ടപ്പെട്ട് ആലപ്പാട്ട് കവലയിൽ അപകടത്തിൽ പെട്ടു. ഒരു തീർത്ഥാടകൻ മരിച്ചു. മിനി ബസിൻ്റെ ഡ്രൈവർ ഉൾപ്പെടെ 6 ഗുരുതരമായ പരിക്കുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കത്തിറക്കം ഇറങ്ങി വരുമ്പോൾ ആലപ്പാട്ട് കവലയിൽ നിന്നിരുന്ന തീർത്ഥാടകൻ്റെ ദേഹത്തു കൂടി കയറി അവിടെ പാർക്കിംഗ് ഗ്രൗണ്ടിലുണ്ടായിരുന്ന മറ്റ് രണ്ട് വാഹനങ്ങളേയും തട്ടി മറികടന്ന് താഴ്ചയിലേക്ക് കുത്തി നില്ക്കുകയായിരുന്നു.
-
1:59 AM
Edit this post
ആലപ്പുഴയിൽ നടന്ന മൂന്നാമത് സംസ്ഥാന ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ആലപ്പുഴയും കോഴിക്കോടും യഥാക്രമം പെൺകുട്ടി ആൺകുട്ടി ടീമുകൾ കിരീടം നേടി.
വാശിയേറിയ കളിക്കിടയിൽ കൈ മുട്ടിന്റെ ഇടിയേറ്റ് ഒരു പല്ല് പോയാലും , കപ്പ് ഉയർത്തിയല്ലോ എന്ന സന്തോഷത്തിലാണ് റോട്ടറി കപ്പ് മൂന്നാം കിഡ്‌സ് ഓൾ കേരള ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് പെൺകുട്ടികളുടെ വിഭാഗത്തിൽ വിജയികളായ ആലപ്പുഴ ടീമിന്റെ ക്യാപ്റ്റനായിരുന്ന സാൻവിക ടി.എസ്.
reporter
-
9:42 AM
Edit this post
ഒന്നാമത് റാഗ്‌ബാഗ് പെർഫറോമിങ് ആർട്സ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രസിദ്ധപാചക വിദഗ്ദ്ധയും ഭക്ഷണ ക്യൂറേറ്ററുമായ അനുമിത്ര ഘോഷ് ദസ്തിദാർ അവതരിപ്പിക്കുന്ന ഭക്ഷ്യമേളയും ഉണ്ടാകും . ശ്രീലങ്കൻ തമിഴ് , നാഗാലാൻഡ് , ബംഗ്ലാദേശ് , നിസ്സാമുദിൻ എന്നിവിടങ്ങളിലെ തനത് രുചികൾ സവിശേഷമായി അവതരിപ്പിക്കയാണ് മേളയിൽ
പാരമ്പര്യ ദാന്യങ്ങൾ , തനതു പച്ച കറികളും പ്രകൃതിദത്തമായ എണ്ണകളും മാത്രമുപയോഗിച്ചു ''Edible Archives " എന്ന റെസ്റ്റോറന്റ് സ്ഥാപക കൂടിയായ അനുമിത്ര നിരവധി അന്താരാഷ്ട്ര മേളകളിൽ ഭക്ഷ്യ ക്യൂറേറ്ററായി പ്രവർത്തിച്ചിട്ടുണ്ട് .ഗോവയിൽ സ്ഥാപിച്ചിട്ടുള്ള അവരുടെ റെസ്റ്റോറന്റിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട് . പാരമ്പര്യ ഭക്ഷണത്തിന്റെ സുസ്ഥിരതയിലേക്ക്
ശ്രീലങ്കയിൽ വേരുകളുള്ള മധുരൈയിൽ താമസമാക്കിയ പ്രിയ ബാല , പദ്മിനി ശിവരാജു എന്നിവരാണ് ശ്രീലങ്കൻ തമിഴ് വിഭവങ്ങളുമായി റാഗ്‌ബാഗ് മേളയിൽ എത്തുന്നത് .
2020 ൽ ഗുവാഹത്തി യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുകയും കോവിഡ് കാലത്തു വീട്ടിലിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നാഗാലാണ്ടുകാരിയായ യീംഷെൻ നാരോ ജാമിർ തന്റെ പാരമ്പര്യ ഭക്ഷണങ്ങളുടെ പാചകത്തിലേക്ക് എത്തുന്നത് . തുടർന്ന് ജാരോ നാഗാലാൻഡിലെ ദിമാപൂരിൽ melting pot എന്ന റെസ്റ്റോറന്റ് തുടങ്ങുകയും വിവിധ രാജ്യങ്ങളുടെ വിഭവങ്ങൾ അവതരിപ്പിക്കകയും ചെയ്തു . റാഗ്‌ബാഗ് മേളയിൽ എത്തുന്നതും ഈ സവിശേഷതകൾ കൊണ്ടാണ് .
ഇൻഡ്യയിലേം ബംഗ്ലാദേശിലേം പാചക സംസ്കാരങ്ങളെ കുറിച്ച് നിരവധി പുസ്തകങ്ങൾ എഴുതിയ സമ്രാൻ ഹുദാ ,റാഗ്‌ബാഗ് മേളയിൽ വ്യത്യസ്തമായ സാന്നിധ്യമാണ് . ഈ രാജ്യങ്ങളിലെ പാചക വൈവിധ്യങ്ങളെ കുറിച്ച് നിരന്തരം അന്വേഷിക്കുകയും പരിപോഷിച്ചു നിലനിർത്തുകയും ചെയ്യാൻ അവർ ദസ്തർഖാൻ എന്ന ക്‌ളൗഡ് കിച്ചൻ നടത്തുന്നു
. എഴുന്നൂറു വര്ഷം പാരമ്പര്യമുള്ള ഹസ്രത് നിസ്സാമുദ്ധിന്റെ പിന്മുറക്കാരായ ഒരു സ്ത്രീ കൂട്ടായ്‌മ അവരുടെ പാചക രീതികളുടെ പഴമയിൽ അഭിമാനം കൊള്ളുക മാത്രമല്ല പുതിയ തലമുറയ്ക്ക് അവ പരിചയ പെടുത്താൻ അവർ ആവേശഭരിതരാണ് . 2012ൽ സ്ഥാപിതമായ സാഇക് ഇ നിസമുദ്ധിൻ (zaik e nizamuddin ) എന്ന സ്ഥാപനം വഴി അന്യം നിന്ന് പോവാതെ വേറെ എങ്ങും ലഭ്യമല്ലാത്ത രുചികൾ പരിചയപെടുത്താൻ മേളയിൽ എത്തുമ്പോൾ ഡൽഹിയിൽ എത്തുന്ന ഭക്ഷണപ്രേമികളുടെ സൗഭാഗ്യം തലസ്ഥാന നഗരിക്കും ലഭിക്കുകയാണ്
കേരള ആർട്സ് ആൻഡ് ക്രഫ്റ്സ് വില്ലേജ് 2025 ജനുവരി 14 മുതൽ 19 വരെ അരങ്ങേറുന്ന റാഗ്‌ബാഗ് ഇന്റർനാഷണൽ പെർഫോമിംഗ് ആർട്സ് ഫെസ്റ്റിവാലിന്റെ ഭാഗമായാണ് ഈ അപൂർവ്വ ഭക്ഷ്യ സാംസ്‌കാരിക മേള നടക്കുന്നത് .
ടിക്കറ്റ് bookmyshow വഴി ലഭ്യമാണ്.
reporter
-
7:48 PM
Edit this post
എരുമേലി: തീർത്ഥാടക വാഹനങ്ങൾക്ക് നിയന്ത്രണമുള്ള എരുമേലി- കരിങ്കല്ലുമുഴി - കണമല വഴി പമ്പയ്ക്ക് പോയ തീർത്ഥാടക വാഹനം കണമല അട്ടിവളവിൽ അപകടത്തിൽ പെട്ടു. ഒരാൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ 10 അയ്യപ്പഭക്തർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കരിങ്കല്ലുമുഴിയിലും മാക്ക കവലയിലും അട്ടിവളവിന് കൊട്ടുമുമ്പും വേഗത കുറച്ച് പോകാൻ പോലീസ് നിർദ്ദേശിച്ച വാഹനം കുത്തനെയുള്ള ഇറക്കത്തിൽ മറ്റൊരു വാഹനന്നെ ഓവർടേക്ക് ചെയ്ത് പോയതാണ് അട്ടിവളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെട്ടതിന് കാരണമെന്ന് എരുമേലി പോലീസ് പറയുന്നു.. ക്രാഷ് ബാരിയറിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി. മോട്ടോർ വാഹന ഉദ്യോഗസ്ഥരും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രാവിലെ 5.30 ഓടെയാണ് അപകടം നടന്നത്.
പോലീസ് - മോട്ടോർ വാഹന വകുപ്പുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതും അമിത വേഗവുമാണ് അട്ടിവളവിലെ വർഷങ്ങളായുള്ള അപകടങ്ങളുടെ കാരണമെന്ന് നാട്ടുകാർ പറയുന്നു.
Reporter
-
2:06 AM
Edit this post
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.
ന്യൂ ഇയർ ദിവസവും സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പില്ല. അതേസമയം ചില ജില്ലകളിൽ നേരിയ മഴയ്ക്ക് ഇന്ന് സാധ്യതയുണ്ട്. ശബരിമലയിൽ നേരിയതോ മിതമായതോ ആയ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത പ്രവചിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Reporter
-
1:59 AM
Edit this post
നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യത അടഞ്ഞിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ. കൊല്ലപ്പെട്ട തലാലിൻറെ കുടുംബമാണ് അന്തിമ തീരുമാനം എടുക്കേണ്ടത് ഒത്തുതീർപ്പിനുള്ള ചർച്ചകൾ തുടരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇന്നലെ ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും വ്യക്തമാക്കി. യെമന്‍ പൗരൻ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ വാർത്ത വിദേശ കാര്യമന്ത്രാലയം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചുവെന്നും ദയാഹർജി തള്ളിക്കളഞ്ഞു എന്നുമുള്ള വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. ഒരു മാസത്തിനുള്ളിൽ നടപ്പാക്കും എന്ന സൂചനയും പുറത്തുവന്നിരുന്നു. യെമൻ പ്രസിഡന്റാണ് വധശിക്ഷയ്ക്ക് അനുമതി നൽകിയത്. അതേസമയം നിമിഷപ്രിയയുടെ കാര്യത്തിൽ പ്രതീക്ഷകൾ അസാനിച്ചിട്ടില്ലെന്ന് യെമനിൽ നിമിഷയുടെ മോചനത്തിനായി പ്രവർത്തനം ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ ശ്രമങ്ങൾ തുടരുമെന്നും ഒരു ഇന്ത്യക്കാരിയ യെമൻ മണ്ണിൽക്കിടന്നു മരിക്കാതിരിക്കാൻ, അവസാനം വരെ പ്രവർത്തിക്കുമെന്നും സാമുവൽ ജെറോം പറഞ്ഞു.
2017ലാണ് യെമൻ പൗരൻ കൊല്ലപ്പെട്ടത്. 2018 ല്‍ വധശിക്ഷ വിധിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷപ്രിയയുടെ മോചനത്തിനായി ഇനി മുന്നിലുള്ള ഏക വഴി. നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ണായക തീരുമാനം പുറത്ത് വന്നിരിക്കുന്നത്. വധശിക്ഷയ്ക്കെതിരായ അപ്പീൽ 2022ൽ തള്ളിയിരുന്നു. വധശിക്ഷ പരമോന്നത കോടതി കഴിഞ്ഞ വർഷം ശരിവെയ്ക്കുകയും ചെയ്തിരുന്നു.
reporter
-
2:32 AM
Edit this post
തിരുവനന്തപുരം ∙ നിത്യജീവിതത്തിൽ നാം നിസ്സാരമായി ഉപേക്ഷിക്കുന്ന വസ്തുക്കൾ, ആശയങ്ങൾ, സംഗീതം, നാടകം, മറ്റു കലാവസ്തുക്കൾ തുടങ്ങിയവയുടെ സർഗ്ഗത്മകമായ മേളനമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ വ്യത്യസ്ത കലാ പ്രകടനങ്ങളുടെ ഒരു മേള തലസ്ഥാനത്ത് അരങ്ങേറുന്നു. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് സംഘടിപ്പിക്കുന്ന റാഗ്ബാഗ് ഇന്റർനാഷനൽ പെർഫോമിങ് ആർട്സ് ഫെസ്റ്റിവൽ 2025 ജനുവരി 14-19 വരെ കോവളം ക്രാഫ്റ്റ്സ് വില്ലേജിൽ നടക്കും.
ഇന്ത്യ കൂടാതെ ഫ്രാൻസ്, പോളണ്ട്, ഇറ്റലി, ജർമനി, ഡെന്മാർക്ക്, ബെൽജിയം, സ്പെയിൻ, ചിലി എന്നിവിടങ്ങളിൽ നിന്നുള്ള വ്യത്യസ്ത കലാപ്രകടനങ്ങൾ ഈ ആറു ദിവസത്തെ മേളയിൽ അരങ്ങേറും. മുടിയേറ്റ്, നിഴൽപാവ കൂത്ത്, കബീർ ദാസിന്റെ കവിതകളുടെ സംഗീതാവിഷ്കാരം, വ്യത്യസ്ത രുചികൾ പരിചയപ്പെടുത്തുന്ന ഫുഡ് ഫെസ്റ്റിവൽ, സാംസ്കാരിക ടൂറിസം, ക്രാഫ്റ്റ്, പെർഫോമിങ് ആർട്സ് എന്നിവയിൽ വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചകളും ഉണ്ടാകും. എല്ലാ ദിവസവും പങ്കെടുക്കാവുന്ന ഫെസ്റ്റിവൽ പാസിന് രണ്ടായിരം രൂപ, ഒരു ദിവസത്തേക്ക് 500 രൂപ, നാലു പേർ അടങ്ങുന്ന കുടുംബത്തിന് 2200 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ടിക്കറ്റ് bookmyshow-യിൽ ലഭ്യമാണ്.
Reporter
-
1:31 AM
Edit this post
വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലൂടെയാണ് ഓഫീസിന്റെ വിശദീകരണം. ഇരിക്കൂർ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി എൻ എ ഖാദർ നൽകിയ അപേക്ഷക്കാണ് മറുപടി നൽകിയിരിക്കുന്നത്. മുൻപ് നൽകിയ അപേക്ഷയിൽ കൃത്യമായ കാലയളവ് രേഖപ്പെടുത്തിയിട്ടില്ലാത്ത കാരണം പറഞ്ഞ് നിരസിച്ചിരുന്നു.
നവീൻ ബാബുവിൻ്റെ മരണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച പരാതിക്കത്തിലെ ഒപ്പിലെ വ്യത്യാസങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് ഇത് തെളിയിച്ചത്. എഡിഎമ്മിനെതിരെ പ്രശാന്ത് നൽകിയതെന്ന പേരിൽ പ്രചരിച്ച പരാതി വ്യാജമെന്ന് തെളിയിക്കുന്ന സുപ്രധാന രേഖ പുറത്തുവന്നതിന് പിന്നാലെ മന്ത്രി കെ.രാജൻ ഉൾപ്പെടെ പ്രതികരിച്ചിരുന്നു.
അതേ സമയം തെളിവുകൾ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ തീർപ്പുമായി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി. കുടുംബം ആവശ്യപ്പെട്ടതെല്ലാം പ്രോസിക്യൂഷൻ പരിഗണിക്കുന്നുണ്ട് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹർജി തീർപ്പാക്കിയത്.
കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് പോലീസ് റിപ്പോർട്ട് നൽകിയെന്ന് കോടതി അറിയിച്ചു.
Reporter
-
9:33 PM
Edit this post
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിനോടുള്ള ആദരസൂചകമായി കേരളത്തിലും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
ഡിസംബർ 26 മുതൽ ജനുവരി 1 വരെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം തുടരുമെന്ന് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. രാജ്യത്താകമാനം ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
ഔദ്യോഗിക ദുഃഖാചരണം നിലനിൽക്കുന്ന ഒരാഴ്ച കാലയളവിൽ സംസ്ഥാന സർക്കാറിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി പൊതുഭരണ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് സ്ഥിരമായി ദേശീയ പതാക സ്ഥാപിച്ചിട്ടുള്ള ഇടങ്ങളിൽ പതാക പകുതി താഴ്ത്തിക്കെട്ടുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നതിന് ജില്ലാകളക്ടർമാർക്ക് ഉത്തരവിലൂടെ നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
നേരത്തെ കേന്ദ്ര സർക്കാർ ഏഴു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.ആദരസൂചകമായി സ്ഥാപക ദിനാഘോഷങ്ങൾ ഉൾപ്പെടെ കോൺഗ്രസ് പാർട്ടിയുടെ എല്ലാ പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയതായി പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.
Reporter
-
9:27 PM
Edit this post
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ സ്മാരകത്തിന് സ്ഥലം വിട്ടു നൽകാത്തതിൽ വിവാദം കനക്കുന്നതിനിടെ മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. മൻമോഹൻ സിങിന് സ്മാരകത്തിന് സ്ഥലം നൽകുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ചശേഷം ഇത് കൈമാറുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ട്രസ്റ്റ് രൂപീകരിച്ച് കൈമാറേണ്ട നടപടികളുള്ളതിനാലാണ് ഇപ്പോള്‍ യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിൽ മൻമോഹൻ സിങിന്‍റെ മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ചത്.
ഇപ്പോള്‍ ഉയരുന്നത് അനാവശ്യ വിവാദമാണ്. സ്മാരകങ്ങള്‍ക്ക് സ്ഥലം നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത് യുപിഎ സര്‍ക്കാരിന്‍റെ കാലത്താണെന്നും കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ദില്ലിയിലെ ഔദ്യോഗിക വസതിയിലുള്ള മൻമോഹൻ സിങിന്‍റെ മൃതദേഹം രാവിലെ എട്ടിന് എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. ഒൻപതര വരെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പൊതുജനങ്ങളും അന്തിമോപചാരം അർപ്പിക്കും. ഒൻപതരയ്ക്ക് വിലാപയാത്രയായി മൃതദേഹം യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോകും. പൂർണ സൈനിക ബഹുമതികളോടെ രാവിലെ 11.45നാണ് സംസ്കാര ചടങ്ങുകൾ തുടങ്ങുക. മൻമോഹൻ സിംഗിന് സ്മാരകം നിർമ്മിക്കുന്ന സ്ഥലത്ത് തന്നെ സംസ്കാരം നടത്തണമെന്നായിരുന്നു കോൺഗ്രസ് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, സ്മാരകം നിർമ്മിക്കുന്ന സ്ഥലം ഏതെന്ന് അടുത്തയാഴ്ച അറിയിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. കേന്ദ്രത്തിന്‍റെ നടപടിയിൽ കോൺഗ്രസ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു.
മൻമോഹൻസിങിന്‍റെ സ്മാരകത്തിന് സ്ഥലം നൽക്കാത്തതിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.സർക്കാർ രാഷ്ട്രീയ വിവേചനം കാണിക്കുന്നു എന്ന് കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ബാജ്വ ആരോപിച്ചിരുന്നു. പഞ്ചാബിന്‍റെ പുത്രന് ഉചിതമായ സ്മാരകം പണിയണമെന്നും ബാജ്വ ആവശ്യപ്പെട്ടു. സ്മാരകത്തിനുള്ള സ്ഥലത്ത് സംസ്കാരം നടത്തണം എന്ന കുടുംബത്തിന്‍റെ ആവശ്യം അംഗീകരിക്കാത്തത് ഞെട്ടിപ്പിക്കുന്നുവെന്ന് അകാലിദൾ നേതാവ് സുഖ്ബീർ ബാദൽ പറഞ്ഞിരുന്നു. ആദ്യ സിഖ് പ്രധാനമന്ത്രിയെ സർക്കാർ അപമാനിച്ചു എന്നായിരുന്നു ജയറാം രമേശിന്‍റെ ആരോപണം. സ്മാരകത്തിനുള്ള സ്ഥലം പിന്നീട് നൽകാം എന്നാണ് സർക്കാർ കുടുംബത്തെ അറിയിച്ചത്. രാഷ്ട്ര നേതാക്കളുടെ സംസ്കാര ചടങ്ങുകൾ നടത്താനുള്ള പ്രത്യേക ഇടത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
reporter
-
5:44 AM
Edit this post
ഗുരുദേവ ദർശനത്തിലൂടെ വിവാഹ ജീവിതത്തിലേയ്ക്ക് കടക്കാം.
വിവാഹ ജീവിതത്തിലേയ്ക്ക് കടക്കുവാൻ ആഗ്രഹിക്കുന്ന യുവതി - യുവക്കൾക്കായി എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയൻ നടത്തുന്ന പ്രീമാര്യേജ് കൗൺസിലിംഗ് കോഴ്സ് 2025 ജനുവരി 4 , 5 (ശനി, ഞായർ) തിയതികളിൽ ഓൺലൈനായി നടത്തപ്പെടുന്നു.
കൂടുതൽ അന്വേഷണങ്ങൾക്ക് യൂണിയൻ ഓഫീസുമായി ബന്ധപ്പെടുക : 04828 212424, 9447119300
യൂണിയൻ കൺവീനർ ബ്രഷ്നേവ് പി. എസ് 9447201585
കോ-ഓർഡിനേറ്റർ അനൂപ് രാജു 9947804019
reporter
-
9:55 AM
Edit this post
മലയാളത്തിൻറെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായരുടെ മൃതദേഹം അൽപസമയത്തിനകം വീട്ടിലേക്ക് കൊണ്ടു പോകും. പൊതുദർശനമുണ്ടാകില്ല. സംസ്കാരം നാളെ 5 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം ടി വാസുദേവൻ നായർ (91) ഇന്ന് രാത്രി പത്ത് മണിയോടെയായിരുന്നു വിടപറഞ്ഞത്.
കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകൻ, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്ാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്റെ കൈയൊപ്പ് ആഴത്തിൽ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ.
മാതൃഭൂമി ആഴ്ച്‌ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച പാതിരാവും പകൽവെളിച്ചവും ആണ് ആദ്യ നോവൽ. പുസ്‌തകരൂപത്തിൽ പുറത്തിറങ്ങിയ ആദ്യ നോവൽ നാലുകെട്ടാണ് (1958). അന്ന് 25 വയസ്സായിരുന്നു എം ടിയുടെ പ്രായം. 1959ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നാലുകെട്ടിനായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കാലം (1969), വയലാർ അവാർഡ് നേടിയ രണ്ടാമൂഴം (1984), എൻ.പി.മുഹമ്മദും ചേർന്ന് എഴുതിയ അറബിപ്പൊന്ന് (1960), അസുരവിത്ത് (1962), മഞ്ഞ് (1964), വിലാപയാത്ര (1978), വാരാണസി (2002) എന്നിവയാണ് പ്രധാന നോവലുകൾ. ഓടക്കുഴൽ അവാർഡ് നേടിയ വാനപ്രസ്ഥം, രക്തം പുരണ്ട മൺത്തരികൾ, വെയിലും നിലാവും, വേദനയുടെ പൂക്കൾ, നിന്റെ ഓർമയ്ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ടേടത്തി, നഷ്‌ടപ്പെട്ട ദിനങ്ങൾ, ബന്ധനം, പതനം, കളിവീട്, ഡാർ എസ് സലാം, അജ്ഞാതന്റെ ഉയരാത്ത സ്‌മാരകം, അഭയം തേടി വീണ്ടും, സ്വർഗം തുറക്കുന്ന സമയം, ഷർലക്, തുടങ്ങി വായനക്കാർ നെഞ്ചോടു ചേർത്ത നിരവധി കഥകളും എം ടിയുടെ തൂലികയിൽ പിറന്നു.
തകഴിയെക്കുറിച്ചും, മോഹിനിയാട്ടത്തെപ്പറ്റിയും എം ടി ഡോക്യൂമെൻററികളുമൊരുക്കിയിട്ടുണ്ട്. ഗോപുരനടയിൽ എന്ന പേരിൽ നാടകവും രചിച്ചു. ആൾക്കൂട്ടത്തിൽ തനിയെ,മനുഷ്യർ നിഴലുകൾ, വൻകടലിലെ തുഴവള്ളക്കാർ എന്നീ യാത്രാവിവരണങ്ങളെഴുതി എൻ പി മുഹമ്മദുമായി ചേർന്ന് 10 വിശ്വോത്തര കഥകൾ വിവർത്തനം ചെയ്‌തു. മാണിക്യക്കല്ല്, ദയ എന്ന പെൺകുട്ടി, തന്ത്രക്കാരി എന്നീ ബാലസാഹിത്യ കൃതികളും എം ടിയുടേതായി പുറത്തുവന്നു. കാഥികൻറെ പണിപ്പുര, ഹെമിങ്‌വേ-ഒരു മുഖവുര, കാഥികൻറെ കല എന്നീ സാഹിത്യപഠനങ്ങൾ കിളിവാതിലിലൂടെ, ഏകാകികളുടെ ശബ്‌ദം, രമണീയം ഒരു കാലം, സ്നേഹാദരങ്ങളോടെ, ഓർമക്കുറിപ്പുകൾ: അമ്മയ്ക്ക്, മുത്തശ്ശിമാരുടെ രാത്രി തുടങ്ങിയ ലേഖനങ്ങളും എം ടി രചിച്ചിട്ടുണ്ട്. ചിത്രത്തെരുവുകൾ എന്ന പേരിൽ ചലച്ചിത്രസ്മരണകൾ പുസ്‌തകമായി. വാക്കുകളുടെ വിസ്‌മയം എന്ന തലക്കെട്ടിൽ പ്രസംഗങ്ങളുടെ സമാഹാരവും എം ടിയുടെ പേരിൽ പുറത്ത് വന്നിരുന്നു.
സാഹിത്യജീവിതത്തിൻറെ തുടർച്ച തന്നെയായിരുന്നു എംടിയ്ക്ക് സിനിമാജീവിതവും. 1965 ൽ സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടിയുടെ സിനിമാ പ്രവേശം. ഓളവും തീരവും, അസുരവിത്ത്, ഇരുട്ടിൻ്റെ ആത്മാവ്, ഓപ്പോൾ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, വൈശാലി, പെരുന്തച്ചൻ, ഒരു വടക്കൻ വീരഗാഥ, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, പഴശ്ശിരാജ, താഴ്വാരം, അക്ഷരങ്ങൾ, ആൾക്കൂട്ടത്തിൽ തനിയെ തുടങ്ങി അറുപതോളം ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. നിർമ്മാല്യം (1973), ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.1974 ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ - സംസ്ഥാന പുരസ്‌കാരങ്ങളും രാഷ്ട്രപതിയുടെ സ്വർണമെഡലും നിർമ്മാല്യത്തെ തേടിയെത്തി. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുള്ള അദ്ദേഹത്തെ തേടി മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നാല് തവണ എത്തി. ഒരു വടക്കൻ വീരഗാഥ (1989), കടവ് (1991), സദയം (1992), പരിണയം (1994) എന്നീ സിനിമകൾക്കായിരുന്നു പുരസ്‌കാരം ലഭിച്ചത്.
1933 ജൂലൈ 15ന് ടി നാരായണൻ നായരുടെയും തെക്കേപ്പാട്ട് അമ്മാളു അമ്മയുടെയും മകനായാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം ടി വാസുദേവൻ നായർ ജനിച്ചത്. കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മലമക്കാവ് എലിമെന്ററി സ്ക്കൂളിലും കുമരനെല്ലൂർ ഹൈസ്ക്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽ രസതന്ത്രം ഐച്ഛിക വിഷയമായെടുത്ത് ബിരുദപഠനം പൂർത്തിയാക്കി. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സ്കൂൾ അധ്യാപകനായി.
സ്കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ സാഹിത്യരചന തുടങ്ങിയ എംടിയുടെ കഥകൾ കോളേജ് കാലത്ത് ജയകേരളം മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. കോളേജ് പഠനകാലത്താണ് 'രക്തം പുരണ്ട മൺതരികൾ' എന്ന ആദ്യകഥാസമാഹാരം പുറത്തിറങ്ങിയതും.
1954ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി മലയാളത്തിൽ മാതൃഭൂമി നടത്തിയ മത്സരത്തിൽ ഒന്നാം സമ്മാനം എം ടിക്കായിരുന്നു. 'വളർത്തുമൃഗങ്ങൾ' എന്ന ആ ചെറുകഥ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നതോടെയാണ് എം ടിയുടെ സാഹിത്യജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. അങ്ങനെ എം ടി വാസുദേവൻ നായർ എന്ന പേര് മലയാളത്തിലെ വായനാസമൂഹത്തിലേക്കെത്തി.
'പാതിരാവും പകൽവെളിച്ചവും' എന്ന ആദ്യനോവൽ ഇതേ സമയത്ത് ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. ആദ്യമായി പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ 'നാലുകെട്ട്'ആണ് (1958). ആദ്യനോവലിനു തന്നെ കേരളാ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. പിന്നീട് 'സ്വർഗം തുറക്കുന്ന സമയം', 'ഗോപുരനടയിൽ' എന്നീ കൃതികൾക്കും കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 'കാലം'- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും (1970), 'രണ്ടാമൂഴം'- വയലാർ അവാർഡും (1985), 'വാനപ്രസ്ഥം'- ഓടക്കുഴൽ അവാർഡും നേടിയിട്ടുണ്ട്. 1995ൽ ജ്ഞാനപീഠ പുരസ്കാരം എംടിക്ക് ലഭിച്ചു. 2005ൽ പത്മഭൂഷൺ നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചു. 1996-ൽ കാലിക്കറ്റ് സർവ്വകലാശാല അദ്ദേഹത്തിന് ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചു.
അധ്യാപക ജീവിതത്തിൽ നിന്ന് മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ സ്ഥാനത്തേക്ക് അദ്ദേഹം എത്തി. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസ്ഥാനത്തു നിന്നു വിരമിച്ച ശേഷം തുഞ്ചൻ സ്‌മാരക സമിതിയുടെ അധ്യക്ഷനായിരുന്നു. നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ എംടിക്ക് സ്വന്തമാണ്.
രണ്ട് തവണ വിവാഹിതനായ എംടിയുടെ ആദ്യഭാര്യ എഴുത്തുകാരിയും വിവർത്തകയുമായ പ്രമീളയാണ്. പിന്നീടാണ് പ്രശസ്ത നർത്തകിയായ കലാമണ്ഡലം സരസ്വതിയെ വിവാഹം ചെയ്‌തത്. കോഴിക്കോട് നടക്കാവിൽ രാരിച്ചൻ റോഡിലുള്ള വീട് 'സിതാര'യിലായിരുന്നു ഏറെക്കാലമായി എംടിയുടെ താമസം.
reporter
-
10:50 PM
Edit this post
Reporter
-
10:44 PM
Edit this post
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ വാഹനം വച്ച് അപകടത്തിൽ പെട്ടു. തിരുവനന്തപുരം തിരുവല്ലം പാലത്തിൽ വെച്ചാണ് സംഭവം. നിയന്ത്രണം തെറ്റി എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
കോവളത്ത് നടക്കുന്ന സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു അദ്ദേഹം.
പെട്ടെന്ന് സഡൺ ബ്രേക്കിട്ട കാറിന് പിന്നിൽ ഓട്ടോ ഇടിച്ച് കാര്‍ മുന്നോട്ടു നീങ്ങി. ഇത് എംവി ഗോവിന്ദൻ സഞ്ചരിച്ച കാറിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കാറിന്റെ മുൻ ഭാഗത്തെ കേടുപാടുകളുണ്ട്. എന്നാൽ മൂന്ന് വാഹനങ്ങളിലേയും യാത്രക്കാര്‍ക്ക് പരിക്കില്ല.
reporter
-
10:28 PM
Edit this post
കോതമംഗലത്ത് ആറുവയസുകാരിയെ രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ദുർമന്ത്രവാദം അല്ലെന്ന് സ്ഥിരീകരണം. പ്രതിയായ അനീഷ രണ്ടാമതും ഗർഭിണിയായതോടെ ഇവർക്കിടയിൽ ആറുവയസുകാരി ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ഇന്ന് തെളിവെടുപ്പിനെത്തിക്കും ശേഷം കോടതിയിൽ ഹാജരാക്കും.
ഒന്നര മാസം മുമ്പ് അജാസ് ഖാന്റെ ആദ്യ ഭാര്യ ഇവരെ വിളിക്കുകയും മുസ്ക്കാനെ വിട്ട് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആദ്യ ഭാര്യ ഈ ആവശ്യം ഉന്നയിച്ച് നിരന്തരം അജാസ് ഖാനുമായി ബന്ധപ്പെട്ടതോടെ ഭർത്താവിനെ നഷ്ടമാകുമോയെന്ന ഭയമാണ് കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
കോതമംഗലം നെല്ലിക്കുഴി കുറ്റിലഞ്ഞിക്കു സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന യു പി സ്വദേശിയായ അജാസ് ഖാൻറെ മകൾ മുസ്ക്കാന്റെ വ്യാഴാഴ്‌ച രാവിലെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് വേളയിൽ കുട്ടിയുടെ മുഖത്ത് ക്ഷതം കണ്ടിരുന്നു. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെ കൊലപാതകം തെളിയുന്നത്. നേരത്തെ തന്നെ അജാസിന്റെയും ഭാര്യയുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
രാത്രി ഉറക്കത്തിനിടെ കുഞ്ഞിനെ രണ്ടാനമ്മ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി വൈകിയും ഇരുവരെയും ചോദ്യം ചെയ്തു. തുടർന്നാണ് അനീഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തിന് ദുർമന്ത്രവാദവുമായി ബന്ധമുണ്ടെന്നാണ് പോലീസ് ആദ്യ ഘട്ടത്തിൽ സംശയിച്ചിരുന്നത്. എന്നാൽ തങ്ങൾക്കിടയിൽ ആറുവയസുകാരി മുസ്ക്കാൻ ബാധ്യതയാകുമെന്ന് കരുതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അനീഷ പോലീസിന് മൊഴി നൽകുകയായിരുന്നു. അനീഷ കുട്ടിയെ നിരന്തരം മർദ്ദിച്ചതായും മൊഴിയുണ്ട്.
അതേസമയം സംഭവത്തിൽ അജാസ് ഖാന്റെ പങ്ക് വെളിപ്പെട്ടതിന് ശേഷം തുടർ നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.
Reporter
-
1:34 AM
Edit this post
ദുരന്തവേളയിലെ എയര്‍ലിഫ്റ്റിംഗിന് പണം ചോദിച്ച കേന്ദ്ര സര്‍ക്കാരിനെ നീക്കത്തെ വിമര്‍ശിച്ച് ഹൈക്കോടതി. കേന്ദ്രം ചോദിച്ച 132.62 കോടി രൂപയില്‍ 13 കോടി മാത്രമാണ് ചൂരല്‍മല മുണ്ടക്കൈ ദുരന്തത്തിന് ചെലവായതെന്നും 8 വര്‍ഷം മുന്‍പ് വരെയുള്ള ബില്ലുകള്‍ എന്തിനാണ് ഇപ്പോള്‍ നല്‍കിയതെന്നും കോടതി ചോദിച്ചു. വയനാട് ദുരന്തത്തില്‍ ചെലവായ തുക സമ്പന്ധിച്ച് കേന്ദ്രത്തിന് കത്ത് നല്‍കിയെന്ന് കേരളം അറിയിച്ചെങ്കിലും കത്ത് ലഭിച്ചില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി.
ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തിന് പിന്നാലെ ദുരന്തമുഖത്ത് കേന്ദ്ര സഹായത്തിന് കേരളം 132.62 കോടി രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കത്ത് നല്‍കിയിരുന്നു. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് കത്ത് ഹൈക്കോടതിയിലെത്തിയത് കേന്ദ്രം സമര്‍പ്പിച്ച ബില്ലുകളില്‍ 13 കോടി രൂപ മാത്രമാണ് ചൂരല്‍മല മുണ്ടക്കൈ ദുരന്ത സമയത്ത് ചെലവായത്. ബാക്കി തുക 8 വര്‍ഷം മുന്‍പ് വരെ നടന്ന ദുരന്തങ്ങളിലെ സഹായത്തിനും കൂടി ചേര്‍ത്താണ്. ആദ്യ ബില്ല് 2006ലെ ദുരന്തത്തിന്‍റെതാണ്. ഇതെല്ലാം ഇപ്പോഴെങ്ങനെയാണ് കടന്നുവന്നതെന്നും ഈ സമയത്താണോ എല്ലാ ബില്ലുകളും ഒരുമിച്ച് നല്‍കുന്നതെന്ന കോടതി കേന്ദ്രത്തോട് ചോദിച്ചു. 132 കോടി കേന്ദ്രത്തിലേക്ക് അടയ്ക്കുന്നതിന് പകരം ഇപ്പോള്‍ പൂര്‍ത്തിയാക്കേണ്ട അടിയന്തര ആവശ്യങ്ങള്‍ക്ക് ചെലവിട്ടൂടെ എന്നും കോടതി ചോദിച്ചു. ഇതില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് എത്ര തുക ചെലവിട്ടു എന്നും ബാക്കി എത്രയുണ്ടെന്നുമുള്ള വിശദമായ കണക്ക് കോടതി നിര്‍ദേശപ്രകാരം കേന്ദ്രത്തിന് കൊടുത്തെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്ത് കോടതിയില്‍ ഹാജരാക്കി. ഇതനുസരിച്ച് അടിയന്തര ആവശ്യങ്ങള്‍ക്ക് എത്ര തുക നല്‍കാനാകുമെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാല്‍ ഔദ്യോഗികമായി കത്ത് ലഭിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി. ഒടുവില്‍ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി ഇന്ന് തന്നെ കേന്ദ്രത്തിന് കത്തയക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അവധിക്ക് ശേഷം ജനുവരി 10ന് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
Subscribe to:
Comments
(
Atom
)
Labels
Popular Posts
-
മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സന്തുഷ്ടനാണെങ്കിലും ഭാവിയില്‍ ക്ലബ്ബ് വിടാനുള്ള സാധ്യതയും ഹാളണ്ട് തള്ളിക്കളഞ്ഞില്ല. കോപ്പഹേഗന്‍ : ലോക ഫുട്ബോളിലെ...
-
44 കന്നഡ ഭാഷാ പുസ്തകങ്ങളിലും 70 സാമൂഹിക ശാസ്ത്ര പുസ്തകങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പാഠപുസ്തകങ്ങൾ(Text books) പരിഷ്കരിക്കുന്നതിന്...
-
ഇപ്പോള്‍ 30 വയസായ പോഗ്ബയ്ക്ക് നാല് വര്‍ഷത്തിന് ശേഷം ഒരു തിരിച്ചുവരവ് അസാധ്യമായിരിക്കും. 2018ല്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ ടീ...
-
ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ആദ്യ ഘട്ടത്തില്‍ അപകടമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്ന...
-
പ്രവൃത്തിദിനം അഞ്ചായി ചുരുക്കണമെന്ന ബാങ്ക് ജീവനക്കാരുടെ ദീർഘകാല ആവശ്യം ഈ വർഷം കേന്ദ്രം പരിഗണിച്ചേക്കും. വിഷയം ധനകാര്യമന്ത്രാലയത്തിന്റെ പരിഗണ...
.jpg)




